വെളുത്ത താടിയുഴിഞ്ഞു
ഞാന്‍ വിശന്നിരുന്നു .
എല്ലാം പാകമായപ്പോള്‍
മുന്‍പില്‍ വിരിച്ച വാഴയില കീറില്‍
അവള്‍ വിളംബ്ബി തന്നു
മണല്‍ കൊണ്ടു ചോറ്
ഇല തുണ്ട് കൊണ്ടു തോരന്‍
തെച്ചി പൂവിതള്‍ കൊണ്ടു അച്ചാര്‍
കഴിച്ചു തീര്ന്നു
സ്നേഹത്തോടെ കണ്ണ് ഉഴിഞ്ഞപ്പോള്‍
ഞൊടിയിട പോലും തരാതെ
എന്റെ കവിളില്‍ അവള്‍ പകര്‍ത്തിയെഴുതി
ചുണ്ടുകളെ..
അന്നേരം വീശിയ കാറ്റില്‍
എന്റെ വെളുത്ത താടിയില്‍ നിന്നും
കളി വീടിന്റെ
വാതില്‍ വിടവിലൂടെ
വിട പറഞ്ഞു
മുകളിലേക്ക് പൊങ്ങി പറന്നു പോയി
തുപ്പല്‍ കൊണ്ടു ഒട്ടിച്ചു വെച്ച
അന്ജാര്
അപ്പൂപ്പന്‍ താടികള്‍ ...
( സമയം മാസിക )
3 comments:
kalakkeedaaa...
nannaayedaaaa....
പെട്ടന്ന് അഛനുമമ്മയും കളിക്കുന്ന കുടിലിലേക്ക് പോയി.
Post a Comment