ചെന്ന് കയറുന്ന
ലോഡ്ജ് മുറികളിലൊക്കെ
എനിക്ക് മുന്‍പേ
താമസിക്കുമവള്‍ .
എനിക്ക് കണ്ടെടുക്കാന്‍
തലയിണയില്‍
മുടി നാരിനാല്‍ എഴുതിയിട്ട് പോകും
അവളുടെ നീണ്ടതോ ചുരണ്ടതോ ആയ
ഇല്ലാത്ത വിലാസം.
വിളക്കണച്ചാല്‍
കട്ടിലൊരു ശീല്കാരത്തോടെന്നെ
ഊഞ്ഞാലാട്ടുന്നതായി തോന്നും.
ചൂട് തരും
അവളുടെ വിയര്‍പ്പിനാല്‍ നെയ്ത
കിടക്കയും കമ്പളവും.
ഇരുളില്‍ കണ്മിഴിച്ചാല്‍ കാണാം.
ഉടല്‍ നിറയെ മുറികളുള്ള
ഒരു ലോഡ്ജായി
മുന്‍പിലവളെ.
എന്നെങ്കിലുമൊരിക്കല്‍
ഏതെങ്കിലുമൊരു ലോഡ്ജ് മുറിയില്‍ വെച്ച്
ഞങ്ങള്‍ കണ്ടുമുട്ടും.
അന്നവളോട് ചോദിക്കണം,
ഇത്രയൊന്നും പോരാതെ
അഴുക്കും മെഴുക്കും ചിത്രം വരച്ച
കുളിമുറി ഭിത്തിയില്‍
ചുവപ്പോ കറുപ്പോ നിറത്തിലുള്ള
തൃക്കണ്‍ വട്ടങ്ങള്‍ തുറന്നെന്നെ
പിന്നെയും,
ചാമ്പലാക്കുന്നതെന്തിനെന്ന് .
8 comments:
ഇരുളില്‍ കണ്മിഴിച്ചാല്‍ കാണാം.
ഉടല്‍ നിറയെ മുറികളുള്ള
ഒരു ലോഡ്ജായി
മുന്‍പിലവളെ.
ugranayedaa....
thankz ente thaadikkaaara.......
da
nalla
jeevithamulla
kavitha
umaaa kaluuuuuuuu
പ്രിയ ചങ്ങാതി,
വിലാസമില്ലാത്ത ഒരുവളെ എനിയ്ക്ക് ഒപ്പം തന്നതിന് നന്ദി
kollaamellodaa... nalla kavitha
nalla kavitha n the style as well
Post a Comment