ഒതുക്കി
വെച്ചതില്‍ നിന്നു
ഏരെ നാള്‍ കൂടി അണിയാന്‍ എടുതതനു
ഈ വസ്ത്രതെ ..
കൃത്യം
മൂനമത്തെ കുടുക്കില്‍ കുരുങ്ങി
അത് വളഞ്ഞു നീണ്ടു കിടക്കുന്നു.
മുക്കാലും വെളുത്തു
പതിയെ കുനിഞ്ഞു മണത്തു നോക്കിയുരപ്പിച്ചു
ഒരൊറ്റ മുടിയിഴക്ക് പകരാന്‍ കഴിയുന്ന
മുഴുവന്‍ അമ്മ മണതേയും
മുന്പ്
എല്ലായിടത്തും ഉണ്ടായിരുന്നു ഇതു
ചോറില്‍ ,കറിയില്‍
തറയില്‍ ,തുണിയില്‍
സോപ്പില്‍ ,ചീപില്‍ ..
വിരലില്‍ കോര്‍ത്ത് ,മുഖതോടടുപ്പിച്ചു
മണമറിയാതെ ,അറപ്പോടെ അലറുമായിരുന്നു
'ഈ മുടിഞ്ഞ മുടി" എന്ന്
ദീനമായൊരു നോട്ടം വന്നു
അതിന്‍ തുമ്പിലെ കുരുക്കില്‍
തൂങ്ങി മരിക്കുമായിരുന്നു ..
ഇപ്പോള്‍
ഞാന്‍ എന്ത് ചെയ്യും ഇതിനെ ?
അഴുക്കു മാത്റം നിറഞ്ഞിടത്
ഒരു അമ്മ മരം
പൊഴിച്ചിട്ടു പോയ
വിശുധതയുടെ
ഈ അവസാനത്തെ ഇലയെ ?
(എതിര്‍ ദിശ)
5 comments:
nannayirikunnu.all the best
എല്ലാം വായിച്ചും അഭിനന്ദനങ്ങൾ ഈ മനോഹരമായ എഴുത്തിനു
daivame... ii kavithayute thumbil kurungi marikkan thonnunnu!!! hradyam!!!!
ഒരു അമ്മ മരം
പൊഴിച്ചിട്ടു പോയ
വിശുധതയുടെ
ഈ അവസാനത്തെ ഇലയെ ?
Excellent!
ദീനമായൊരു നോട്ടം വന്നു
അതിന്‍ തുമ്പിലെ കുരുക്കില്‍
തൂങ്ങി മരിക്കുമായിരുന്നു ..
ഇതിൽ തുളുമ്പുന്നഹൃദയ വ്യഥ,ഗൃഹാതുരത്വം, നഷ്ട ബോധം,വേദന,വാത്സല്യം...അപാരമാണു. ദീനമായൊരു നോട്ടം: കണ്ണീരിന്റെ നനവോട് കൂടി മാത്രമേ മനസിൽ കാണാനാവൂ. നിന്നെ ഞാൻ ഒന്നു കെട്ടിപ്പിടിച്ചോട്ടെ? അത്ര വാത്സല്യം എനിക്കു തോന്നിപ്പോകുന്നു. സ്നേഹപൂർവ്വം കുഞ്ഞുബി
Post a Comment