കാക്ക പ്പുള്ളി
ഇപ്പോള്‍
തോടുവാനാകും
കവിതയാല്‍ നിന്നെ
ചുണ്ടിലേക്ക് നീട്ടിയെറിഞ്ഞ
വരികള്‍ കൊണ്ടു.
ഓരോ അക്ഷരവും ഓരോ കാക്ക പ്പുള്ളികളാണ്
നിന്റെ അഴകാര്‍ന്ന ഇടങ്ങളില്‍ നിന്നു ഞാന്‍
വേട്ടയാടി പിടിച്ചത്
ഈ കാലമത്രയും
സൂക്ക്ഷിച്ചു വച്ചിരിക്കയയിരുന്നു.
വരികളില്‍ ഒതുക്കി
മറ്റൊരാളിലേക്ക്
തുളുമ്പി പോകാതെ
നെഞ്ചോടു ചേര്ത്തു പിടിക്ക്
ഈ കവിതയെ
സ്നേഹ മുദ്രകളായി
അടര്‍ത്തി എടുക്കാന്‍ ആകാത്ത വിധം
നിന്റെ
ഉടലഴകില്‍
പതിപ്പിച്ചു തരികയാണ്
ഓരോ അക്ഷരത്തെയും
കറുകറുത്ത പുള്ളികളായി
കണ്ടോ?
നീ ഇപ്പോള്‍
കാക്കപുള്ളികളാല്‍ എഴുതപ്പെട്ട
ഒരു മനോഹര കവിത
ഇതു
കവിതയോഴിഞ്ഞു
ശൂന്യമായ
വെറും
കടലാസ്...
2 comments:
kanimangalathhu
kakkapulliyaaa...
"ഓരോ അക്ഷരവും ഓരോ കാക്ക പ്പുള്ളികളാണ്
നിന്റെ അഴകാര്‍ന്ന ഇടങ്ങളില്‍ നിന്നു ഞാന്‍
വേട്ടയാടി പിടിച്ചത്"
ഒരു ചുംബനത്തിന്റെ മധുരം ചുണ്ടുകളിൽ അവശേഷിക്കുന്നു. നല്ല കവിത!
Post a Comment