ചെയ്തതേയുള്ളൂ .
വെബ് കാം മിഴിയില്‍ നിന്ന്
ഒരു മിന്നാമിന്നി
മഴവില്ല് വരച്ച്
എന്റെ രാത്രിക്കിടക്കയില്‍
പാറി വന്നിരിക്കുന്നു.
പണ്ടെപ്പോഴോ
പിരിഞ്ഞു പോയവളുടെ
കണ്‍തിളക്കമതിന്.
വെറും ഒറ്റ മുറിയെ
ഒരു വീടാക്കുന്ന
വെര്‍ച്വല്‍ റിയാലിറ്റി പോലെ,
അത്
അവളായ് മാറുന്നു .
അവള്‍
എന്റെ കാതില്‍ പറയുന്നത്
കേള്‍ക്കാമിപ്പോള്‍ .
മഴ
ജനലിനോടെന്ന പോലെ.
തലയിണ മേല്‍
മാറിയിരുന്നു നോക്കുന്നുണ്ട്
ഇരുമനസ്സുകള്‍ .
നാണമില്ലാതിണ ചേരും
രണ്ടുടലുകളെ .
2006 - ല്‍
ഇതേ ലാപ് ടോപ്പില്‍ ഡിസൈന്‍ ചെയ്ത്,
ഒന്നിച്ചു കുത്തിയ ടാറ്റൂവിനെ
ഞങ്ങളിടയ്ക്കോര്‍ക്കുന്നു .
പരസ്പരം കണ്ടെടുക്കുന്നു.
അവളുടെ പൊക്കിളിനു മീതെ
ഒരു റോസ് ഫ്ളവര്‍
എന്റെ പൊക്കിളിനു താഴെ
ഒരു ബട്ടര്‍ഫ്ളൈ.
നോവുന്നതെയില്ല.
നഖമുനയാലവള്‍
തൊലിയുരിഞ്ഞ്,
ചോരയൊലിപ്പിചെന്റെ
ബട്ടര്‍ ഫ്ളൈ ടാറ്റൂവിനെ
പറിചെടുക്കുമ്പോള്‍ .
കിടന്ന് കൊണ്ടു തന്നെ
ഞാന്‍ കാണുന്നുണ്ട്
റോസ് ഫ്ളവറിന് മീതെ
അവളതിനെ
അമര്‍ത്തിപ്പതിപ്പിക്കുന്നത്.
ടാറ്റൂസിനിടയിലൂടൊലിച്ചിറങ്ങും
ചോരച്ചുവപ്പ് നോക്കി ,
റോസ് ഫ്ളവര്‍ ടാറ്റൂവില്‍
തൊട്ടു കാട്ടി ,
എന്റെ ബട്ടര്‍ഫ്ളൈയോടായി
അവളലറുന്നു;
' കുടിക്ക്
ആ തേന്‍ കുടിക്ക് ...'
പുലര്‍ന്നപ്പോള്‍
എസ്കേപ് കീയില്‍
ഒരു തുള്ളി രക്തം.
ഡിലിറ്റില്‍ ഒരു റോസാപൂവിതള്‍ .
വെബ് കാം
കണ്ണു മൂടി,
ഒരു നീല ബട്ടര്‍ ഫ്ളൈ ചിറക്.