
പുളി മരത്തിന് കീഴെ
ഒറ്റയ്ക്ക്
ഒരു കുട്ടി.
തനിയെ പിണങ്ങി
തനിയെ ചിരിച്ചു
വേരുകള്‍ക്കിടയില്‍ നിന്നും
ആരും കാണാതെടുത്ത മണ്ണ് കൊണ്ടു
അവന് കമഴ്ത്തി വെച്ചു
ഒരു മണ്ണപ്പം
വളരെ പണ്ടു,
പുളിമരത്തിനും മുന്‍പ്
ഒരു കുട്ടിയെ
എന്നന്നെക്കുമായവിടെ
ഉറക്കി കിടത്തിയിരുന്നു
പുളിമരത്തിന്റെ വേരുകള്‍ക്കും മുന്‍പ് ,
അവിടെ ഉറച്ചു നിന്ന ഒരമ്മ
അവനിലേക്ക് ആഴ്നിറങ്ങിയിരുനു.
ഉച്ചക്ക്
പുളി മരത്തിന് കീഴെ
ഒറ്റയ്ക്ക്
ഒരു കുട്ടി.
കാക്കക്കും പൂച്ചക്കും
ഏടട്നും കൊടുക്കാതെ
അവന് കമഴ്ത്തി വെച്ച
മന്ണണപ്പത്തില് ഉണ്ടാകുമോ
തനിയെ പിണങ്ങി
തനിയെ ചിരിച്ചു
ഏറെ മുന്‍പെപ്പോഴോ
ഉറങ്ങിപ്പോയ
ഒരു കുട്ടി...
(പച്ച മലയാളം )
2 comments:
പുളിമരത്തിന്റെ വേരുകള്‍ക്കും മുന്‍പ് ,
അവിടെ ഉറച്ചു നിന്ന ഒരമ്മ
അവനിലേക്ക് ആഴ്നിറങ്ങിയിരുനു.
ആശംസകൾ ഈ കരുത്താർന്ന വരികൾക്ക്
sakthamaya bhasha athisakthamaya oraasayam!!!
Post a Comment