
പ്രണയം
ഇടവഴിയില്‍ വെച്ചാണ്
കടിച്ചത്.
ഇപ്പോള്‍
എല്ലാ വൈകുന്നേരങ്ങളിലും
അവിടെ തന്നെ
കാത്തു നില്പാണ്.
കടിച്ച പാമ്പിനെ
തിരിച്ചു കടിച്ചാല്‍
വിഷമിറങ്ങുമെന്ന
പഴമൊഴിയുമോര്‍ത്ത്
നമ്മള്
ജന്മങ്ങള്‍ക്ക് മുന്‍പേ
താഴേക്ക് വീണ
രണ്ട് നക്ഷത്രങ്ങള്‍
എരിഞ്ഞു തീരും മുന്‍പേ
വന്ന് തൊട്ടിടുണ്ടാകണം
നമ്മുടെ
നെഞ്ചില്‍
മുയല് കുഞ്ഞ്
സ്ഫടിക കണ്ണുള്ളവളെ
അത്താഴത്തിന്
ചവച്ചരച്ചു
രുചിയോടെ ഭക്ഷിക്കാന്‍
നിന്നെ തന്നെയാണല്ലോ
അവര്‍ക്ക് കിട്ടിയത്.
വയല്‍
നിന്റെ വീടിന്റെ
ഏതു കോണിലാണ്
ഞങ്ങളുടെ
കാല്പാടുകളുടെ ഫോസില്‍
നെരുദ
ക്ഷമിക്കണം.
ഇവിടെ വസന്തമില്ല.
ചെറി മരങ്ങളും.
ഒരു മാവെങ്കിലും
കിട്ടിയിരുന്നെങ്കില്‍.