
പ്രണയം
ഇടവഴിയില്‍ വെച്ചാണ്
കടിച്ചത്.
ഇപ്പോള്‍
എല്ലാ വൈകുന്നേരങ്ങളിലും
അവിടെ തന്നെ
കാത്തു നില്പാണ്.
കടിച്ച പാമ്പിനെ
തിരിച്ചു കടിച്ചാല്‍
വിഷമിറങ്ങുമെന്ന
പഴമൊഴിയുമോര്‍ത്ത്
നമ്മള്‍
ജന്മങ്ങള്‍ക്ക് മുന്‍പേ
താഴേക്ക് വീണ
രണ്ട് നക്ഷത്രങ്ങള്‍
എരിഞ്ഞു തീരും മുന്‍പേ
വന്ന് തൊട്ടിടുണ്ടാകണം
നമ്മുടെ
നെഞ്ചില്‍
മുയല്‍ കുഞ്ഞ്
സ്ഫടിക കണ്ണുള്ളവളെ
അത്താഴത്തിന്
ചവച്ചരച്ചു
രുചിയോടെ ഭക്ഷിക്കാന്‍
നിന്നെ തന്നെയാണല്ലോ
അവര്‍ക്ക് കിട്ടിയത്.
വയല്‍
നിന്റെ വീടിന്റെ
ഏതു കോണിലാണ്
ഞങ്ങളുടെ
കാല്പാടുകളുടെ ഫോസില്‍
നെരുദ
ക്ഷമിക്കണം.
ഇവിടെ വസന്തമില്ല.
ചെറി മരങ്ങളും.
ഒരു മാവെങ്കിലും
കിട്ടിയിരുന്നെങ്കില്‍.
12 comments:
nannaaittundu chengaathi.....
നിന്റെ വീടിന്റെ
ഏതു കോണിലാണ്
ഞങ്ങളുടെ
കാല്പാടുകളുടെ ഫോസില്‍
ishttappettu....
നൊമ്പരം ബാക്കിയാക്കുന്ന വരികള്‍..
ശരിക്കും ആസ്വദിച്ചു.
കവിതകള്‍ എല്ലാം നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍.
നിന്റെ വീടിന്റെ
ഏതു കോണിലാണ്
ഞങ്ങളുടെ
കാല്പാടുകളുടെ ഫോസില്‍
Manoharam .... Ashamsaakal...!!!
oru copywriter-il ninnu pratheekshikkaavunnathu thanne. nannaayittund. sarikkum asooya thonnunnu.ashamsakal
ഒഴുക്കും ഒതുക്കവും ഉള്ള കവിതകള്‍.
ഗംഭീരം
ചെറുകവിതകള്‍ ഒരുപാടിഷ്ടമായി
പുസ്തകം വി.പി.പി അയക്കൂ
സുന്ദരം ഈ കൊച്ചു,കൊച്ചു വരികള്‍..
മധുരം തുളുമ്പുന്ന വരികൾ.ആംഗ്ളേയത്തിൽ ഒരു ചൊല്ലുണ്ട്. "short and sweet" മുന്തിരിങ്ങാ തിന്ന പോലെ ആയി.. നന്ദി..
nice... dude.... happy to see your nice creations. wish u all success...
പ്രണയം...വ്യത്യസ്തമായ വരികൾ ...#അഭിനന്ദനങ്ങൾ
Post a Comment