
ഒന്നുമറിയില്ല നീ
അദൃശ്യമായ കൈകള്‍
നിദ്രയില്‍ കോരിയെടുത്തത് .
നേരമത്രയും നനച്ച
തലയിണ വിട്ടു,
ചുമരുകളും
മേല്കൂരയും കടന്നു,
ഇരുളിലെക്കുയരുമ്പോള്
കരഞ്ഞു ഉണങ്ങിയ കണ്ണുകള്‍
ഒന്നു ചിമ്മുക പോലുമില്ല നീ
രാവിന്റെ വിരിപ്പിനു മീതെ
ഭൂമി തൊടാത്ത പട്ടുമെത്തയില്‍
നീയോഴുകി വീഴും.
ഇരുട്ട്
നിമിഷങ്ങള്‍ എണണുബോഴേക്കും
ആതേ കൈകളില്‍ കിടന്നു
സ്വയമറിയാതെ ഞാനുമെതും .
എന്നെ
നിന്നോട് ചേര്‍ത്തു കിടത്തും
ആതേ കൈകള്‍
മാത്രകള്‍ സ്വച്ചം ,ശാന്തം.
പരസ്പരം ഒട്ടിക്കിടക്കുന്നു
നമ്മളെ പോലെ
എല്ലാ പ്രണയികളും ,
ഭൂമിക്കും,ആകാശത്തിനും ഇടയിലെ
നൂറായിരം പട്ടു മെതതകളില്.
അദൃശ്യമായ,
സുഗന്ധ പൂരിതമായ
ആ കൈകള്‍
ആരുടേതാണ് ?
(എതിര് ദിശ )