
വന്നു പോയത്...
വരാന്ധയില്‍ നിന്നു
കാണുമായിരുന്നു നീ
എന്നും സമയം തെറ്റാതെ
വീടരുകിലെ പാളതോളം വന്നു
തിരികെ പോകുന്ന
ബോഗികള്‍ നിറയെ പ്രതീക്ഷയുള്ള
ഒരു 'തീ-വണ്ടിയെ
' കാത്തുനിന്നത്...
മഴ തോര്‍ന്നിരുന്നു
മരച്ചുവട്ടില്‍ കാത്തു നില്കെ
നിന്റെ വരെവെഴുതി പോയി
കാറ്റ്
കണ്ണുകള്‍ പെയ്യും നേരം
അറിഞ്ഞതേയില്ല
മരം പെയ്തത്
മിണ്ടാതിരുന്നത്..
ഒരു കത്തില്‍
ഓര്‍മയായി
നീ മലര്‍ന്നു കിടന്നു
മറുപടിയായി
ഞാന്‍ പടരും മുന്‍പേ
നിന്റെ കോപ്പയില്‍
ഞാന്‍ കുടിച്ച സ്മൃതികള്‍
ശാസം തരാതെ
കൊന്നു കളഞ്ഞില്ലേ
എന്നെ..
ഇപ്പോള്‍ ഒര്മാകല്‍ക്കെല്ലാം മുകളില്‍
ഒറ്റ ചിറകില്‍ ഞാന്‍ പറക്കുന്നു...
അതില്‍ നിറയെ നിന്റെ
തൂവലുകള്‍...
(എതിര് ദിശ)
2 comments:
vivin
kavitha ishtamaayi.blogil chila maatangal koodi varuthuka.
'പച്ചജീവിതം കവിതയില്‍ കൊത്തിയത്..'
നന്നായി..
Post a Comment