
ആ നിറം മാത്റം കിട്ടിയില്ല.
ക്യന്വാസിനുള്ളില്
സര്‍വ മത പ്രാര്തനാലയങ്ങള്
ഫ്രയ്മിനും രണ്ടു ഇന്ച്ചു മുകളിലായാണ്
അവര്‍ തലയറ്റു കിടക്കുന്നത്.
എല്ലാ അക്രമങ്ങല്കും എതിരെ
ലോക സമക്ഷം,
ഉയര്തിപ്പിടിക്കാവുന്ന ഈ ചിത്രത്തില്‍
ചോരക്കു,
അതെ നിറം തന്നെ വേണ്ടേ?
ചിത്ര ശാലയിലെക് കയറി വന്ന
സുഹൃത്തിന്റെ കഴുത്തില്‍ നിന്നു
ആ നിറം,
ഞാന്‍ വേണ്ടുവോളം എടുത്തതിനെ
ന്യായീകരിക്കാനല്ല ഇത്രയും പറഞ്ഞതു.
കൃത്യതയുള്ള നിറം കൊണ്ടു
ഒരു ചിത്രതിനെത്താവുന്ന പൂര്‍ണത,
താണ്ടാവുന്ന ഉയരങ്ങള്‍,
അപാരം തന്നെയെന്ന്
നിങ്ങള്‍ കണ്ടറിഞ്ഞതേല...
ഇപ്പോള്‍ എന്റെ ഈ ചിത്റം
ലോക സമാധാനത്തിനായി സമര്‍പ്പിക്കാവുന്ന
ഒരു മാസ്റ്റര്‍ പീസ് .
(ദേശാഭിമാനി വാരിക)
2 comments:
congrats..keep it up.
visadamaayi pinne ezhuthaam. varikalil jeevithamundennathu thanne valiya oru aaswaasavum, athilupari pratheekshayum tharunnu..
കവിതകള്‍ വായിച്ചു. തുടര്‍ന്ന് വായിക്കാം. നന്ദിപൂര്‍വ്വം...
Post a Comment