Friday, January 30, 2009

GLOOMY SUNDAYആത്മഹത്യയുടെ പാട്ട്... .മലയാളം പരിഭാഷ


"Gloomy Sunday" is a song written by László Jávor and set to music in 1933 by Hungarian pianist and composer Rezső Seress, in which the singer mourns the untimely death of a lover and contemplates suicide.

Though recorded and performed by many singers, "Gloomy Sunday" is closely associated with Billie Holiday, who scored a hit version of the song in 1941. Due to unsubstantiated urban legends about its inspiring hundreds of suicides, "Gloomy Sunday" was dubbed the "Hungarian suicide song" in the U.S. Seress did commit suicide in 1968, but most other rumors of the song being banned from radio, or sparking suicides, are unsubstantiated, and were partly propagated as a deliberate marketing campaign. Possibly due to the context of the Second World War, Billie Holiday's version was, however, banned by the BBC.

ഗ്ലൂമി സണ്‍‌ഡേയ്ക്ക് എന്റെ മലയാളം പരിഭാഷ


ഞായറാഴ്ച ഇരുണ്ടതാണ്

എന്റെ മണിക്കൂറുകള്‍ ഉറക്കമില്ലതതാണ്

എന്നോടൊപ്പം ജീവിക്കുന്ന

പ്രിയപ്പെട്ട നിഴലുകള്‍ എണ്ണമറ്റതാണ്.

വെളുത്ത ലില്ലി പുഷ്പങ്ങള്‍

നിന്നെ ഒരിക്കലും ഉണര്തുകയില്ല.

വിഷാദത്തിന്റെ കറുത്ത വണ്ടികള്‍

നിന്നെ എവിടേക്കും കൊണ്ടുപോയിട്ടില്ല.

നിന്നെ, എന്നന്നേക്കുമായി തിരിച്ചു നല്കാന്‍

മാലാഖമാര് ആലോചിക്കുന്നെയില്ല.

നിന്നോട് ചേരുന്നതിനെ കുറിച്ച്

ഞാന്‍ ചിന്തിച്ചാല്‍

അവര്ക്കു ദേഷ്യം ആകുമോ?

വിഷണണമായ ഞായറാഴ്ച .


ഇരുണ്ടതാണ് ഞായറാഴ്ച .

അവയെല്ലാം ഞാന്‍ നിഴലുകളോടൊതാണ് ചിലവഴിച്ചത്.

ഞാനും എന്റെ ഹൃദയവും ചേര്ന്നു

എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

വൈകാതെ,അവിടമെല്ലാം

മെഴുകുതിരികളും പ്രാര്‍ത്ഥനകളും ഉണ്ടാകും.

എല്ലാം ദുക്ഖകരമാണ്,എനിക്കറിയാം .

പക്ഷെ,അവരെ കരയാനനുവധ്ദിക്കരുത്.

പോകാനെനിക്ക് സന്തോഷമേയുള്ളൂ എന്ന്

അവരെ അറിയിക്കണം.

മരണം സ്വപ്നമല്ല.

മരണത്താല്‍ ഞാന്‍ നിന്നെ താലോലിക്കുന്നു.

എന്റെ ആത്മാവിന്റെ അവസാന ശ്വാസത്താല്‍

ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു.


മങ്ങിയ ഞായറാഴ്ച .

ഞാന്‍ സ്വപ്നം കാണുകയായിരുന്നു.

സ്വപ്നം കാണുക മാത്രം.

ഞാന്‍ ഉണരുകയും

ഇവിടെ,എന്റെ ഹൃദയത്തിന്‍ അഗാധതയില്‍

നീ ഉറങ്ങുന്നതായും ഞാന്‍ കണ്ടെത്തി.

പ്രിയേ,എന്റെ സ്വപ്‌നങ്ങള്‍

നിന്നെയോരിക്കലും വേട്ടയാടിയിട്ടില്ലെന്നു

ഞാന്‍ പ്രതീക്ഷിക്കട്ടെ.

നിന്നെ എന്ത് മാത്രം

എനിക്ക് ആവശ്യമെന്ന്

എന്റെ ഹൃദയം നിന്നോട് പറഞ്ഞുകൊണ്ടെയിരിക്കുന്നു....

ഇരുണ്ട ഞായറാഴ്ച.3 comments:

വരവൂരാൻ said...

എന്റെ സ്വപ്‌നങ്ങള്‍നിന്നെയോരിക്കലും വേട്ടയാടിയിട്ടില്ലെന്നു ഞാന്‍ പ്രതീക്ഷിക്കട്ടെ.നിന്നെ എന്ത് മാത്രം എനിക്ക് ആവശ്യമെന്ന്
എന്റെ ഹൃദയം നിന്നോട് പറഞ്ഞുകൊണ്ടെയിരിക്കുന്നു.

ഈ വിഷാദം ഈ ദിനം നന്നായിട്ടുണ്ട്‌, ആശംസകൾ

സബിതാബാല said...

എന്റെ സ്വപ്നങ്ങളില്‍ വെളുത്ത ലില്ലിപൂവുകള്‍ ഭയംനീറയ്ക്കുകയും
കറുത്ത അശ്വങ്ങള്‍ കുളമ്പടി ഒച്ച നിറയ്ക്കുകയും ചെയ്യുന്നു...
ഈ വിഷാദപൂര്‍ണ്ണമായ ഞായറാഴ്ച....

Varghese Varghese said...

വിഷാദ ഭരിതമായ ഹൃദയത്തോടുകൂടി, ഒരു ഞായറാഴ്ച ഞാന്‍ കാത്തു കാത്തിരുന്നു. ഞാന്‍ സൃഷ്ടിച്ച എന്റെ കിനാവിനു വേണ്ടി കൈ നിറയെ പുഷ്പങ്ങളുമായി.. എന്റെ ഹൃദയം പോലെ എന്റെ സ്വപ്നങ്ങളും തകര്‍ന്നടിയുന്നതു വരെ...
ആ പൂക്കളെല്ലാം വാടി കരിഞ്ഞു. എന്റെ വാക്കുകള്‍ ഉഛരിക്കപ്പെട്ടുമില്ല..
എന്റെ ഹൃദയ വ്യ്യഥകള്‍ എല്ലാ സ്വാന്തനങ്ങള്‍ക്കും അതീതമായിരുന്നു. എന്റെ ഹൃദയസ്പന്ദനങ്ങള്‍ ദുഖഃപൂരിതമായ ഞായറാഴ്ചയിലേ മണിനാദമായി മാറിപ്പോയി..
ഒരു ഞായറാഴ്ച വീണ്ടും നീ എന്നെ തിരക്കി വന്നു. അന്നു അവര്‍ എന്നെ ദേവാലയത്തിലേക്കു എടുത്തു കൊണ്ടു പോയി. നിന്നെ പുറകില്‍ ആക്കി കൊണ്ടു ഞാന്‍ പോരുന്നു. എന്നെ സ്നേഹിക്കണമെന്നു ഞാന്‍ ആഗ്രഹിച്ച അവളെ എന്റെ കണ്ണുകള്‍ക്കു കാണാന്‍ കഴിഞ്ഞില്ല. എന്റെ മുകളില്‍ പൂക്കളും, മണ്ണും എന്നെന്നേക്കുമായി അവര്‍ ഇട്ടിരുന്നു.. എനിക്കു വേണ്ടി മണിനാദം മുഴങ്ങി...കാറ്റു മന്ത്രിച്ചു."ഇനി ഒരിക്കലും പാടില്ല"..
ഞാന്‍ നിന്നെ സ്നേഹിച്ചു പോയി. ഞാന്‍ എന്നേക്കുമായി നിന്നെ അനുഗ്രഹിക്കുന്നു. എന്റെ എല്ലാ ഞായറാഴ്ച്ചകളുടേയും അവസാനമായിട്ടു.......