
സത്യമായിട്ടും
അറിയാതെ കൊണ്ടതാണ് മോളെ
എന്റെ കൈ .
വഴിവിളക്ക് പോലുമില്ലാത്ത
കൂരിരുട്ടില്‍ ,
എങ്ങനെ കാണാനാണ്?
പോരാത്തതിന്
ഇരുട്ടിനേക്കാള്‍ കറുത്ത
നിന്റെ നിറവും.
വെള്ളം കണ്ടിട്ട്
നാള് കുറേയായെന്ന് തൊന്നുന്നു...?
എന്ത് നാറ്റമാ നിന്നെ...
ഉസ്കൂളില് പോയി
വല്ലതും രണ്ടക്ഷരം
പഠിക്കേണ്ട പ്രായത്തില്‍,
നീയെവിടെയാ മോളെ പണിക്കു പോണത്?
അതും രാത്രിയാകുന്നത് വരെ...
അയ്യേ...
ഇങ്ങനെ പേടിക്കല്ലേ ....
കൈ കൊണ്ടതിനാണോ?
ഞാന്‍ പറഞ്ഞില്ലേ,
സത്യമായിട്ടും അത് കാണാതെയാണ്ന്ന് ..
പഞ്ചായത്ത് വാട്ടര്‍ ടാങ്കിന് താഴെ
ഷെഡ് കെട്ടി താമസിക്കുന്ന
ആ പെര്ക്കികളുടെ മോളല്ലേ നീ..
ഞാന്‍ കണ്ടത് ഏതായാലും നന്നായി
വല്ലാത്ത ഇരുട്ടില്‍
അത്ര ദൂരം മോള്
തനിച്ചു പോണ്ട...
ഈ മാമന് കൊണ്ടുചെന്നാക്കാം
എന്ന നമുക്ക് പോകാം,
കൈ പിടിച്ചോ.
വാ...
5 comments:
പൊയ്മുഖങ്ങളുടെ രാക്കാഴ്ച...
മനോഹരമായിരിക്കുന്നു ഈ ബ്ലോഗും,
ഈ കവിതകളും...
അഭിനന്ദനങ്ങള്‍...
ആ പോക്ക് എവിടേയ്ക്കാകും..
ഇരുള് വീണ ഇടവഴിയില്‍ വച്ച് അയാളുടെ മനസ്സിലും രതിയുടെ പാമ്പുകളിഴഞ്ഞെത്താം...
ഒടുവില്‍ കാളിയനേപോലെ ആ പിഞ്ചുശരീരത്തിലും കാളകൂടം ചൊരിഞ്ഞ് തെരുവുനായ്ക്കള്‍ തേര്‍വാഴ്ച നടത്തുന്ന വഴിവക്കില്‍ ഉപേക്ഷിച്ച് പോകും....
ഇതാണിന്നിന്റെ ശാപമായ സംസ്കാരം....
ആശംസകള്‍....
അറിയാതെ ഇവിടെ എന്തൊക്കെയോ നടക്കുന്നു...!!!
ആദ്യമാണീ വഴി... നല്ല വരികള്‍...
nee veruthe katha ezhuthi samayam kalayenda.....!
assalaayirikkunnu kavitha.....!
iruttinu iniyum parayan orupadundakum....chindippikkanum..!
Post a Comment