Sunday, June 26, 2011

വാഗണ്‍ ട്രാജഡി

മുറുക്കി കെട്ടിയ സ്ട്രിങ്ങ്സില്‍
അവളില്ല അവളില്ല
എന്ന രാഗം വായിച്ച്
എന്നെയും കൊണ്ട് പോകുന്നു
ട്രെയിന്‍ പോലെയുള്ള വയലിന്‍ .

അരികെ നില്‍ക്കും
തേക്ക് മരങ്ങള്‍ കാതോര്‍ക്കുന്നു
ഒരിക്കലും
മുഴുവനായും കേള്‍ക്കുവാനാകാത്ത
ഒരു പാട്ടിനെ.

അന്നേരം
ബോഗിയുടെ വാതില്‍ക്കല്‍
കൈകള്‍ വിടര്‍ത്തി നില്‍ക്കുന്നത്
ഞാന്‍ തന്നെയാണ്.

തണുത്ത കാറ്റ് വന്ന്
ഇടയ്ക്കിടെ,
കൈകളിലെ രോമങ്ങളില്‍
മീട്ടുന്നു
കാട്ടു പൊന്തയുടെ ,
കുളങ്ങളുടെ ,
പാടങ്ങളുടെ ,
പശുക്കളുടെ ,
വാക മരത്തിന്റെ,
വീടുകളുടെ,
പുകക്കുഴലുകളുടെ,
പാട്ട് .

ട്രെയിന്‍ പോലുള്ള
വയലിന്‍ വായിക്കുന്ന
അവളില്ല അവളില്ല എന്ന
ആ രാഗം
ഈ പാട്ടില്‍
ചാറ്റല്‍ മഴയോടൊപ്പം
മുങ്ങിയൊലിച്ചു പോകുന്നു.

സ്കൂള്‍ വിട്ട് വരുന്ന കുട്ടി
വരമ്പത്ത് നിന്ന്
വാതിലില്‍ നില്‍ക്കും
രണ്ട് കാലുള്ള ഗിറ്റാറിനെ നോക്കി
കൈവീശുന്നു.

അവന്‍
ഏതു വീട്ടിലെ പാട്ട് ?

ഞാനിപ്പോള്‍
ഏതു സ്റ്റേഷനില്‍
നിലയ്ക്കുന്ന പാട്ട്?

13 comments:

ഏറുമാടം മാസിക said...

ട്രെയിന്‍ പോലുള്ള
വയലിന്‍ വായിക്കുന്ന
അവളില്ല അവളില്ല എന്ന
ആ രാഗം
ഈ പാട്ടില്‍
ചാറ്റല്‍ മഴയോടൊപ്പം
മുങ്ങിയൊലിച്ചു പോകുന്നു.

eccentric said...

ugran..
ishtappettu..avalillathoree pattum athinte svantham violinum..
all the best..:)

Sujeesh n m said...

ശരിക്കും അവളില്ല?

naakila said...

അവളില്ല അവളില്ല
എന്ന രാഗം കേട്ട്
ഞാനും...

സാക്ഷ said...

പേടിച്ചുപോയി നിന്റെ വരികള്‍ വായിച്ചപ്പോള്‍
ഞാന്‍ ഇടാന്‍ മറന്നൊരു കൈയ്യോപ്പാണ് നീ
ചിലപ്പോള്‍ ഞാന്‍ കരയാന്‍ മറന്ന കണ്ണീരും ...!
നിന്നെ ഞാന്‍ കാണും ഏതെങ്കിലും ഒരു ജന്മത്തില്‍
അതാണ് വരികളുടെ നേര്

എസ്‌.കലേഷ്‌ said...

ട്രെയിന്‍ പോലുള്ള
വയലിന്‍ വായിക്കുന്ന
അവളില്ല അവളില്ല എന്ന
ആ രാഗം
ഈ പാട്ടില്‍
ചാറ്റല്‍ മഴയോടൊപ്പം
മുങ്ങിയൊലിച്ചു പോകുന്നു.

vibi...umma

എം.ആര്‍.വിബിന്‍ said...

nazar, maya, sujeesh, anish, saksha, kalu...ellaavrkkum nandhi..vaayanaykkum abhipraayathinummm.... :)

ചിത്ര said...

liked it..

lijeesh k said...

അരികെ നില്‍ക്കും
തേക്ക് മരങ്ങള്‍ കാതോര്‍ക്കുന്നു
ഒരിക്കലും
മുഴുവനായും കേള്‍ക്കുവാനാകാത്ത
ഒരു പാട്ടിനെ.

നല്ല വരികള്‍
എഴുത്തില്‍ ആശംസകള്‍

Vp Ahmed said...

കവിത ഇഷ്ടായി. അഭിനന്ദനങ്ങള്‍.
http://surumah.blogspot.com/

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal............ PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...............

എം പി.ഹാഷിം said...

കവിത ഇഷ്ടായി

sm sadique said...

ഇഷ്ട്ടമായി കവിത. എന്റെ വരവ് “ഈയെഴുത്ത്” മാഗസിൻ വഴി. ആശംസകൾ....